Thursday, March 28, 2013

അതിവേഗ ഇന്‍റര്‍നെറ്റുമായി ഗൂഗിള്‍


ഗൂഗിള്‍ ഫൈബര്‍ എന്ന പേരില്‍ അറിയപ്പെടുന്ന അതിവേഗ ഇന്റര്‍നെറ്റ് സേവനം അമേരിക്കയിലെ കന്‍സാസ് സിറ്റിയില്‍ ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നു. 1 ജിബിപിഎസ് ഇന്റര്‍നെറ്റ് കണക്ഷന്‍ സ്പീഡ് ഗൂഗിള്‍ ഫൈബര്‍ നമുക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്ന് ലഭ്യമായ ഏറ്റവും വലിയ കണക്ഷനെക്കള്‍ 100 മടങ്ങ് വേഗതയുള്ളതാണ് ഗൂഗിള്‍ ഫൈബര്‍, ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ മാത്രമല്ല, 1 ടിബി ക്ലൌഡ് സ്‌റ്റോറെജും ഹൈഡെഫനിഷന്‍ ടി.വി. സര്‍വീസും ഗൂഗിള്‍ ഫൈബര്‍ ലൂടെ നമുക്ക് ലഭ്യമാകുന്നു.
ഇത് ലഭ്യമാകുന്നതിനായി ഒട്ടനവധി പ്ലാനുകള്‍ ലഭ്യമാണ്. 70 ഡോളര്‍ മുതല്‍ 300 ഡോളര്‍ വരെ ഇതിനായി മാസവരിയായി നല്‍കേണ്ടി വരും. വലിയ വലിയ കമ്പനികള്‍ക്കെല്ലാം ഇത് വളരെ ഉപയോഗപ്രദമാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
2005 മുതലാണ് ഗൂഗിള്‍ ലോക വ്യാപകമായി ഫൈബര്‍ ഒപ്ടിക് കേബിളുകള്‍ വാങ്ങുവാന്‍ ആരംഭിച്ചത്. ഇന്റര്‍നെറ്റ് സെര്‍ച്ച് ഭീമന്‍ എന്നതിലുപരി ഫൈബര്‍ ഒപ്ടിക് മേഖലയിലും രാജവാകുക എന്നതാണ് ഗൂഗിളിന്റെ അടുത്ത ലക്ഷ്യം. ഈ ചുവടു വെപ്പോടെ കന്‍സാസ് സിറ്റി ലോകത്തെ ഏറ്റവും സ്പീഡ് കൂടിയ ഇന്റര്‍നെറ്റ് ലഭ്യമായ സ്ഥലായി മാറുകയാണ്.


Share This Post →

No comments:

Post a Comment

Powered By Blogger |   Design By Seo Blogger Templates
DMCA.com